Latest News
Loading...

ലക്ഷ്മിക്ക് സമ്മാനവും അഭിനന്ദനവുമായി പിസി ജോർജ്

നാസയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യസ പരിപാടിയായ ഗ്ലോബ് പ്രാഗ്രാമിൽ പങ്കെടുത്ത 112 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളിൽ 12 പേരെ തിരഞ്ഞെടുത്തതിൽ ഏഷ്യ-പസഫിക്ക് റീജിയണിൽ നിന്ന് തിരഞ്ഞെടുത്ത പൂഞ്ഞാറിൻ്റെ കൊച്ചു മിടുക്കിയായ SMV HSS 9-ാം ക്ലാസ് വിദ്യാർത്ഥിനിയായ  ലക്ഷ്മി വി നായരെ മുൻ എം.എൽ എ,   പി.സി.ജോർജ് വീട്ടിലെത്തി അഭിനന്ദിച്ചു.

 മൊമൻ്റോയൊടൊപ്പം  പഠനാവശ്യങ്ങൾക്കായി ഒരു മൊബൈൽ ഫോണും സമ്മാനമായി കൊടുത്തു. വാർഡ് മെമ്പർമാരായ അനിൽകുമാർ മഞ്ഞപ്ളാക്കൽ, സജിമോൻ കദളിക്കാളിൽ, ജനപക്ഷം നേതാക്കളായ സെബാസ്റ്റ്യൻ കുറ്റിയാനി, ലെൽസ് വയലിക്കുന്നേൽ, ഭാസി പരയ്ക്കാട്ട്, റോയി കോക്കാട്ട്, റ്റോമി ജോയി പല്ലാട്ടുകുന്നേൽ, റ്റോമി വേണാട്ട്, ജോയി ചാത്തമ്പുഴ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments