Latest News
Loading...

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംയുക്ത യോഗം ചേർന്നു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) മീനച്ചിൽ താലൂക്ക് കമ്മിറ്റി, ജില്ലാ കൗൺസിൽ, താലൂക്ക് വനിതാ ഫോറം അംഗങ്ങൾ എന്നിവരുടെ ഒരു സംയുക്ത യോഗം  13/06/21-ന് ഗൂഗിൾ മീറ്റ് വഴി സംഘടിപിച്ചു.

താലുക്ക് പ്രസിഡൻ്റ്  മനോജ് ജോസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സംസ്ഥാന സെക്രട്ടറി  M.R സാബുരാജൻ, ജില്ലാ പ്രസിഡൻ്റ് K.K സന്തോഷ്, ജില്ലാ സെക്രട്ടറി ജോർജ് ജോസഫ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ K.G ഷാജി, തുഷാർ അലക്സ്, സന്തോഷ് സെബാസ്റ്റ്യൻ വനിതാ ഫോറം സംസ്ഥാന വൈസ് ചെയർപേഴ്സൺ ഷീജി കെ നായർ തടങ്ങിയവർ സംസാരിച്ചു.

സഹകരണ ജീവനക്കാരുടെ  പ്രൊവിഡൻ്റ് ഫണ്ട് പലിശ നിരക്ക് വർദ്ധിപ്പിക്കൽ, മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടത്തൽ, കോവിഡ് വാക്സിൻ മുൻഗണന ലിസ്റ്റിൽ പെടുത്തായ്ക, ശമ്പളപരിഷ്കരണം നടപ്പാക്കൽ-അനുബന്ധ കാര്യങ്ങൾ, സഹകരണ മേഖല നേരിടുന്ന ആനുകാലിക പ്രശ്നങ്ങൾ, തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

യോഗത്തിൽ സംഘടനയുടെ താലുക് സെക്രട്ടറി സോബിൻ ജോസഫ് സ്വാഗതം പറയുകയും ട്രഷറർ അനൂപ്.ജി.കൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

Post a Comment

0 Comments