Latest News
Loading...

ചെത്തിമറ്റത്തെ സുമനസുകൾ ഒന്നിച്ചപ്പോൾ വയോധികൻ സനാഥനായി

പാലാ:ചെത്തിമറ്റം മൂന്നാനി വാർഡുകൾക്ക് ഇടയിൽ ഉള്ള പാലാ മുനിസിപ്പൽ കോടതിക് സമീപം സ്വാമി എന്ന് വൃദ്ധനെ ഇന്ന് അവശനിലയിൽ കാണപ്പെട്ടു. നാട്ടുകാർ  ജനപ്രതിനിധികളെ സഹിതം നിരവിധി ആൾക്കാരെ അറിയച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല

നാട്ടുകാർ സന്മനസ്സ് ജോർജ് ചേട്ടനെ വൃദ്ധന്റ അവസ്ഥ അറിയിക്കുകയും സന്മനസ്സ് ജോർജ് ചേട്ടനും ഹൈവേ പോലീസ് കണ്ട്രോൾ റൂം എസ് ഐ ബാബു പി എസും  ഉള്ള മറ്റ് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.   ആ സമയത്ത് അവിടെ ഉണ്ടായിരുന്ന മാണി സി കാപ്പൻ യൂത്ത് ബ്രിഗേഡ് കൺവീനർ ടോണി തൈപ്പറമ്പനും ഡി വൈ എഫ് ഐ മേഖല ജോയിന്റ് സെക്രട്ടറി മനു പ്രസാദ് എന്നിവർ ചേർന്ന് പി പി ഇ കിറ്റ് ഇട്ടു വൃദ്ധനെ ചെറുപുഷപ്പം ഹോസ്പിറ്റലിൽ ഡി വൈ എഫ് ഐ യുടെ സ്നേഹ വണ്ടിയിൽ കൊണ്ട്ചെന്ന് കോവിഡ് ടെസ്റ്റ്‌ എടുക്കുകയും ചെയ്തു.

 നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങിച്ചതിന് ശേഷം ഹൈവേ പോലീസ് കണ്ട്രോൾ പോലീസും സന്മനസ്സ് ജോർജ്, മനു പ്രസാദും, ടോണി തൈപ്പറമ്പിൽ,സജിത്ത്, ജൈബി എന്നിവർ ചെത്തിമറ്റത്തെ ദൈവദാസാൻ സെന്ററിൽ വൃദ്ധനെ കൊണ്ട് ചെന്നാക്കുകയും ചെയ്തു.

കോവിഡ് മഹാമാരി സമയത്തും രാഷ്ട്രീയം മറന്നു എല്ലാവരും ഒന്നിച്ചപ്പോൾ സ്വാമി എന്ന വൃദ്ധന് ചെത്തിമറ്റത്തെ ദൈവദാസൻ ഭവനം പുതുജീവനാണ്‌ നൽകിയത്. കൂരിരുട്ടിലെ മൺചിരാതുകളായ സന്മനസ് ജോർജ് ചേട്ടനും, പോലീസ് ഉദ്യോഗസ്ഥർക്കും, ടോണി തൈപ്പറമ്പനും,മനു പ്രസാദിനും നന്ദി പറയുകയാണ് നാട്ടുകാർ.

Post a Comment

0 Comments