Latest News
Loading...

M.D.C.M.S ഹൈസ്കൂൾ വായനാദിന അക്ഷരരഥത്തിന് ആവേശ സ്വീകരണം.

ഇരുമാപ്രമറ്റം:  എംഡി സിഎംഎസ് ഹൈസ്കൂളിൽ വായനാദിനാചരണത്തിന് മുന്നോടിയായി  വായനാദിന വാരാചരണ വിളംബര റാലി നടത്തി.ഇതിൻ്റെ ഭാഗമായി വ്യാഴാഴ്ച 2 മണിക്ക്  അക്ഷര രഥം വിളംബര റാലി മേലുകാവ് മറ്റത്ത് മേലുകാവ് ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ് റ്റി.ജെ. ബെഞ്ചമിൻ ഫ്ലാഗ് ഓഫ് ചെയ്തു.വാർഡ് മെമ്പർ ബിൻസി ടോമി, ഹെഡ്മിസ്ട്രസ് ഇൻചാർജ്ജ് , ലിൻ്റാദാനിയേൽ  ആശംസകൾ അർപ്പിച്ചു.

         തുടർന്ന് കുട്ടികളുടെ വീടുകളിൽ വാഹനം എത്തി.വായനാദിന  വിളംബര റാലിയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ, ബാലമാസികൾ, ആനുകാലികങ്ങൾ, ഉപഹാരമായി നൽകി. കൂടാതെ വൃക്ഷത്തൈകളും മറ്റ് സമ്മാനങ്ങളും നൽകി.

തുടർന്ന് ക്വിസ്, പത്രപാരായണ മത്സരം ,പുസ്തകപരിചയം, വെബിനാർ എന്നിവയടക്കം ആകർഷകമായ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തുന്നത്.

19ന് നടക്കുന്ന വായനാദിനാചരണത്തിന് പിടിഎ പ്രസിഡണ്ട് സുനിൽ അധ്യക്ഷത വഹിക്കും. ഈസ്റ്റ് കേരള മഹായിടവക കോർപ്പറേറ്റീവ്  മാനേജർ റവ. ലൗസൺ ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കും. സുപ്രസിദ്ധ സാഹിത്യകാരി തസ്മിൻ  മുഖ്യപ്രഭാഷണം നടത്തും. വാർഡ് മെമ്പർ ഡെൻസി ബിജു ആശംസകളർപ്പിക്കും.

Post a Comment

0 Comments