Latest News
Loading...

സൗജന്യ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്ത് KSU പാലാ നിയോജകമണ്ഡലം കമ്മിറ്റി.

പാലാ: കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കെ എസ് യു പാലാ നിയോജകമണ്ഡലം കമ്മിറ്റി.നിർദ്ധന കുടുംബങ്ങളിലെ 50 ഓളം വിദ്യാർത്ഥിക്കൾക്ക് പഠനോപകരണങ്ങൾ 'സഹപാഠിക്കൊരു കൈത്താങ്ങ് ' എന്ന പേരിൽ വീടുകളിൽ എത്തിച്ചു നൽകി. അതോടൊപ്പം തന്നെ കോവിഡ് പോസിറ്റീവ് ആയ വീടുകളിലും ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലും സൗജന്യമായി ഭക്ഷ്യകിറ്റുകളും എത്തിച്ചുനൽകി.

കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിന്റെ നേതൃത്വത്തിലാണ് ഈ സഹായഹസ്തം.തുടർച്ചയായി രണ്ടു ദിവസങ്ങളിൽ കിറ്റുകൾ നല്കാൻ സാധിച്ചെന്നും, ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അനീഷ്‌ വ്യക്തമാക്കി.

Post a Comment

0 Comments