Latest News
Loading...

ഓൺലൈൻ പഠന സൗകര്യം : സർക്കാർ കൈയൊഴിയരുത് : K.S.T.M

_കോവിഡ് കാലത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് അവശ്യവസ്തുവായി മാറിയ ഡിജിറ്റൽ ഗാഡ്ജറ്റുകൾ മുഴുവൻ വിദ്യാർഥികൾക്കും ലഭ്യമാക്കുവാൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കെ.എസ്.ടി.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.വിദ്യാഭ്യാസ വകുപ്പ്
ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയും സ്കൂളുകളിൽ നോഡൽ ഓഫീസർമാരായി അധ്യാപകരെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്._
_എന്നാൽ ഓരോ സ്കൂളിലും നിരവധി വിദ്യാർഥികൾക്ക് ഉപകരണങ്ങൾ ആവശ്യമുണ്ടെന്ന് ബോധ്യമായിരിക്കെ അധ്യാപകരുടേയും പിടിഎയുടേയും തലയിൽ മുഴുവൻ ബാധ്യതകളും വെച്ച് കെട്ടുന്നത് അംഗീകരിക്കാനാവില്ല._

_മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുകയാണ് വേണ്ടത്. അതോടൊപ്പം മൊബൈൽ നെറ്റ് വർക്ക് ലഭ്യമല്ലാത്തിയിടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇന്റർനെറ്റ് കണക്ഷനുകൾ നൽകേണ്ടതുണ്ട്. ഇപ്പോൾ ഓൺലൈൻ പഠനത്തിന് ധാരാളമായി ഡേറ്റ ആവശ്യമുള്ളതിനാൽ സാമ്പത്തികമായി പിന്നാക്കമുള്ള മുഴുവൻ രക്ഷിതാക്കൾക്കും മൊബൈൽ ഡാറ്റ റീചാർജിംഗിന് സർക്കാർ ഫണ്ട് അനുവദിക്കണം. അതോടൊപ്പം വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ രണ്ടാഴ്ച്ചയായി പുന:സംപ്രേഷണം തന്നെയാണ്._

_കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട ക്ലാസുകൾ ജൂൺ ആദ്യവാരം മുതൽ തന്നെ തുടർച്ചയായി ലഭ്യമാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കായിരിക്കുകയാണ്. അതുപോലെ ഓൺലൈൻ ക്ലാസുകളുടെ തുടർപ്രവർത്തനങ്ങൾക്കും മറ്റും കൂടുതൽ സമയം ചിലവഴിക്കേണ്ട ഈ സമയത്ത് അധ്യാപകരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ചുമതലകളിൽ നിന്നും ഒഴിവാക്കിക്കൊടുക്കാത്തത് അക്കാദമിക പ്രവർത്തനങ്ങളിൽ താളപ്പിഴയ്ക്ക് കാരണമാകുമെന്നും അധ്യാപകരല്ലാത്തവർക്ക് അത്തരം ചുമതലകൾ കൈമാറണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു._

_ജില്ല പ്രസിഡന്റ് അൻസർ അലി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.എസ്. അഷ്റഫ് സ്വാഗതവും ട്രഷറർ യാസിർ ഇ.എസ് നന്ദിയും പറഞ്ഞു._
_സംസ്ഥാന സമിതി അംഗങ്ങളായ അസ്ലം തലപ്പള്ളി, അസെറ്റ് ജില്ലാ ചെയർമാൻ പി.എ.എം ഇബ്രാഹീം എന്നിവർ സംസാരിച്ചു._
__

Post a Comment

0 Comments