Latest News
Loading...

പാലായിൽ നിന്നും KSRTC ദീർഘദൂര സർവീസുകൾ പുനരാരംഭിച്ചു.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നിർത്തി വച്ചിരുന്ന കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകൾ പുനരാരംഭിച്ചു.

പാലാ ഡിപ്പോയിൽ നിന്നും മലബാർ യാത്രക്കാരുടെ ആവശ്യം മുൻനിർത്തി തിങ്കളാഴ്ച മുതൽ (14-06-2021) മുണ്ടക്കയം - കൊന്നക്കാട് സൂപ്പർ ഫാസ്റ്റ് സർവീസ് വീണ്ടും ഓടിത്തുടങ്ങുകയാണ്. 

ഉച്ചകഴിഞ്ഞു 03:30 ന് മുണ്ടക്കയത് നിന്നും പുറപ്പെട്ടു, 04:45 ന് പാലാ, 07:00 ന് എറണാകുളം, കൊടുങ്ങല്ലൂർ, ഗുരുവായൂർ, എടപ്പാൾ, കോഴിക്കോട്, കണ്ണൂർ, തളിപ്പറമ്പ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട് വഴി രാവിലെ 06:30 മണിക്ക് കൊന്നക്കാട് എത്തി ചേരും. അത് പോലെ വൈകുന്നേരം 03:30 ന് കൊന്നക്കാട് നിന്നും മുണ്ടക്കയത്തേക്കു പുറപ്പെടും. 04:00 ന് വെള്ളരിക്കുണ്ട്, 04:30 ന് ചെറുപുഴ, 05:30 ന് ആലക്കോട്, 07:30 ന് കണ്ണൂർ, 10:30 ന് കോഴിക്കോട്, ഗുരുവായൂർ, എറണാകുളം, പാലാ വഴി രാവിലെ 06:30 ന് മുണ്ടക്കയത് എത്തി ചേരും.

കൂടാതെ രണ്ട് മണിക്കൂർ ഇടവിട്ട് കോട്ടയം - തൊടുപുഴ ചെയിൻ സർവ്വീസും ഒരു മുണ്ടക്കയം സർവ്വീസും തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നുണ്ട്. 

നിലവിൽ വെളുപ്പിനെ 06:00 ന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, 07:15 ന് വൈറ്റില-കലൂർ ഫാസ്റ്റ് പാസഞ്ചർ, 08:00 ന് കോഴിക്കോട് സൂപ്പർ ഫാസ്റ്റ് സർവീസും പാലാ ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

KSRTC പാലാ യിൽ നിന്നുള്ള ബസ്സുകളുടെ സമയവിവരം

06:00 AM പാലാ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്)
06:30 AM ഈരാറ്റുപേട്ട - മെഡിക്കൽ കോളേജ്
06:45 AM തൊടുപുഴ - മെഡിക്കൽ കോളേജ് - കോട്ടയം
07:00 AM പാലാ - മുണ്ടക്കയം ഫാസ്റ്റ് പാസഞ്ചർ 
07:00 AM പാലാ - കോട്ടയം - ചങ്ങനാശ്ശേരി ഫാസ്റ്റ് പാസഞ്ചർ 
07:10 AM കട്ടപ്പന - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ (ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്)
02:00 PM പാലാ - മുണ്ടക്കയം സൂപ്പർ ഫാസ്റ്റ്
02 :30 PM കട്ടപ്പന - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്)
03:15 PM പാലാ - മുണ്ടക്കയം ഫാസ്റ്റ് പാസഞ്ചർ

07:00 AM പാലാ - വൈറ്റില - കലൂർ ഫാസ്റ്റ് പാസഞ്ചർ
08:00 AM പാലാ - തൃശൂർ - കോഴിക്കോട് സൂപ്പർ ഫാസ്റ്റ് (ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്)
08:00 AM പാലാ - വൈക്കം ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി 
04:45 PM മുണ്ടക്കയം - എറണാകുളം - കണ്ണൂർ - കൊന്നക്കാട് സൂപ്പർ ഫാസ്റ്റ് (ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്)
 *രാവിലെ 7.20 മുതൽ രണ്ട് മണിക്കൂർ ഇടവിട്ട് കോട്ടയം -തൊടുപുഴ Chain Service ഉണ്ടായിരിക്കുന്നതാണ്*

*പാലാ- മുണ്ടക്കയം FP* 
KSRTC Bus
(14/6/21 മുതൽ)

7.00 AM പാലാ - മുണ്ടക്കയം
8.40 AM മുണ്ടക്കയം - പാലാ
3.15 PM പാലാ - മുണ്ടക്കയം
5.00 PMമുണ്ടക്കയം - പാലാ
(പൊൻകുന്നം, കാഞ്ഞിരപ്പള്ളി വഴി)
Please share

Post a Comment

0 Comments