Latest News
Loading...

മൂന്നാംഘട്ട ഭക്ഷ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു


ഈരാറ്റുപേട്ട : സിപിഐഎം പത്താഴപ്പടി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ മൂന്നാംഘട്ട ഭക്ഷ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു. 350ഓളം കിറ്റുകളാണ് പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്തത്. പത്താഴപ്പടിയിൽ നടന്ന വിതരണം സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം രമ മോഹനൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി കെ എം ബഷീർ, ബ്രാഞ്ച് സെക്രട്ടറി കെ എൻ ഹുസൈൻ, ബ്രാഞ്ച് അംഗങ്ങളായ നജീബ് പാറേക്കാട്ടിൽ, റാഷിദ് വലിയവീട്ടിൽ,സത്താർ പാറേക്കാട്ടിൽ ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments