Latest News
Loading...

ഒരാഴ്ച്ചത്തേക്കുള്ള വാക്‌സിന്‍ ബുക്കിംഗ് ആരംഭിച്ചെന്ന് വ്യാജസന്ദേശം

കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ ഒരാഴ്ച്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

വാക്സിനേഷന്റെ തലേന്നു വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജില്ലയില്‍ നിലവിലുള്ളത്. വാക്സിന്റെ ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും ഷെഡ്യൂള്‍ തീരുമാനിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുന്‍കൂട്ടി നല്‍കാറുമുണ്ട്. 

എന്നാല്‍ ഈ സന്ദേശം യഥാര്‍ത്ഥമാണെന്ന് വിശ്വസിച്ച് ഷെയര്‍ ചെയ്ത ആശാപ്രവര്‍ത്തകര്‍ വരെയുണ്ട്. വാക്‌സിനേഷനായി പലരും ഉച്ചയ്ക്ക് 12 മുതല്‍ മൊബൈലിലും കംപ്യൂട്ടറിലും പരിശ്രമം നടത്തുകയും ചെയ്തു. 

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ വ്യക്തമാക്കി.

Post a Comment

0 Comments