Latest News
Loading...

ചാരായം കൈവശം വെച്ച കുറ്റത്തിന് യുവാവ് എക്‌സൈസ് പിടിയില്‍

പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദ രാജിന്റെ നേതൃത്വത്തില്‍  നടത്തിയ പട്രോളിംഗിനിടയില്‍ കുമ്പാനി ഭാഗത്ത് ചാരായവുമായി യുവാവിനെ പിടികൂടി. കആ പ്രിവന്റീവ് ഓഫീസര്‍ അരുണ്‍ സി ദാസിന് കിട്ടിയ   രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിസോധന. ഗോപി സദനം വീട്ടില്‍ രാജേഷ് കെ എന്‍  ( 42) ആണ് പിടിയിലായത്. 

ഇയാളുടെ കൈയ്യില്‍ നിന്നും  1 ലിറ്റര്‍ ചാരായം  കണ്ടെത്തി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കള്ളവാറ്റ് നടക്കാന്‍ സാധ്യത കണക്കിലെടുത്ത് എക്‌സൈസ്  സംഘം  റേഞ്ച് പരിധിയില്‍ നീരീക്ഷണം വ്യാപകമാക്കിയിരുന്നു. അന്വേഷണത്തിന്  ബി ആനന്ദ് രാജ് , കണ്ണന്‍ സി, ഷിബു ജോസഫ് , നന്ദു എം.എന്‍ , ടോബിന്‍ അലക്‌സ് , ഷെബിന്‍ ടി മാര്‍ക്കോസ്, പ്രണവ് വിജയ്, സിനി ജോണ്‍ , എക്‌സൈസ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ ടി.ജി എന്നിവരും നേതൃത്വം നല്കി.

Post a Comment

0 Comments