Latest News
Loading...

കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

ഈരാറ്റുപേട്ട : ബി ആർ സി യുടെ നേതൃത്വത്തിൽ ഡി വൈ എഫ് ഐ  യൂത്ത് ബ്രിഗേഡിന്റെ വിവിധ കമ്മിറ്റികൾക്ക് കോവിഡ്  പ്രതിരോധ സാമഗ്രികൾ  കൈമാറി. പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര മേഖല യൂത്ത് ബ്രിഗേഡിന് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ പി സി നയന ജേക്കബ്  സാമഗ്രികൾ നൽകി. 

പൂഞ്ഞാർ മേഖല സെക്രട്ടറി സാം മാത്യു ,മേഖല ട്രഷർ നിയാസ് , മേഖല കമ്മറ്റിയംഗങ്ങളായ ഷാഫി, രഞ്ജിത്ത് , വിഷ്ണു രാജ്, പൂഞ്ഞാർ തെക്കേക്കര മേഖല സെക്രട്ടറി പ്രമോദ് എം പി  ,പ്രസിഡന്റ്‌ അഡ്വ.അക്ഷയ് ഹരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി .  പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, ഗ്രാമ പഞ്ചായത്ത്‌ അംഗം മോഹനൻ നായർ,രഞ്ജിത്ത് എം ആർ, ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയംഗം മിഥുൻ ബാബു എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments