Latest News
Loading...

പാല നഗരസഭയിലും ജനകീയ ശുചീകരണ പരിപാടി നടന്നു

കേരള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ലോക പരിസ്ഥിതി ദിനമായ ജൂൺ 5, 6 തീയ്യതി കളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം ജനകീയ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഭാഗമായ പാല നഗരസഭയിലും ജനകീയ ശുചീകരണ പരിപാടി നടന്നു. പരിപാടിയുടെ മുനിസിപ്പൽതല ഉത്ഘാടനം നഗരസഭാ അങ്കണത്തിൽ വച്ച് ബഹു. മുനിസിപ്പൽ ചെയർമാൻ ശ്രീ. ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു. 

വൈസ് ചെയർപേഴ്സൺ ശ്രിമതി. സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു മനു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രിമതി. നീന ചെറുവള്ളി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷാജു തുരുത്തൻ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. തോമസ് പീറ്റർ, കോൺസിലർ മാരായ ലീന സണ്ണി, ബിജി ജോജോ, പ്രൊഫസർ സതീഷ് ചൊള്ളാനി, ശ്രീ. ജോസ് ഇട്ടേട്ട്, മുൻസിപ്പൽ സെക്രട്ടറി P. V. സലിം, വിശ്വം P S എന്നിവർ സംസാരിച്ചു.

 പാല നഗരസഭയിലെ വിവിധ വാർഡുകളിൽ നടന്ന ജനകീയ ശുചീകരണ പരിപാടികൾക്ക് വാർഡ് കൗൺസിലർമാർ നേതൃത്വം നൽകി.


Post a Comment

0 Comments