Latest News
Loading...

കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

പാലാ സെൻ്റ് തോമസ് കോളേജിന് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കഴിഞ്ഞ രാത്രിയായിരുന്നു അപകടം. പാമ്പാടി സ്വദേശി കയത്തുങ്കൽ ജെറിനും സുഹൃത്തിനുമാണ് പരിക്കേറ്റത്. 

എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടയിൽ റോഡരുകിലെ മരത്തിൽ ഇടിക്കുകയായിരുന്നു.രണ്ട് മരത്തിൽ ഇടിച്ചശേഷമാണ് കാർ നിന്നത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Post a Comment

0 Comments