Latest News
Loading...

ഈരാറ്റുപേട്ടയിൽ കാംപസ് ഫ്രണ്ട് പ്രതിഷേധം


മുസ്ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്: നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണം എന്നാവശ്യപ്പെട്ട്കൊണ്ട് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭ മാർച്ചിൽ പങ്കെടുത്ത സംസ്ഥാന-ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ട് കാംപസ് ഫ്രണ്ട് കോട്ടയം  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ  പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ അൻസിൽ കടുവാമുഴി, അൻസാർ ഈരാറ്റുപേട്ട എന്നിവർ നേതൃത്വം നൽകി. ഈരാറ്റുപേട്ട  നോർത്ത് ഏരിയ പ്രസിഡന്റ് ഷുഹൈബ് ഇസ്മായിൽ, ഈരാറ്റുപേട്ട സൗത്ത് ഏരിയ പ്രസിഡന്റ് അഫ്സൽ, ഏരിയ കമ്മിറ്റിയംഗം അൽത്താഫ് മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments