Latest News
Loading...

സംസ്ഥാന ബജറ്റിൽ പാലായ്ക്കും റബ്ബർ കർഷകർക്കും അവഗണന: മാണി സി കാപ്പൻ


പാലാ: സംസ്ഥാന ബജറ്റിൽ പാലായെ അവഗണിച്ചതായി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല് പദ്ധതിയെയും അവഗണിച്ചതായി മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. 


റബ്ബറിന് കുറഞ്ഞത് ഇരുനൂറ് രൂപ തറവില പ്രഖ്യാപിക്കണമെന്ന ആവശ്യവും സർക്കാർ പരിഗണിച്ചില്ല. 


പച്ചക്കറികളും പഴങ്ങളും കേടുകൂടാതെ സംഭരിക്കാനുള്ള കോൾഡ് സ്റ്റോറേജ്, മൂല്യവർദ്ധിത വിഭവങ്ങൾക്കായി ഫുഡ് പാർക്ക്, നദികളിലെയും തോടുകളിലെയും ചെളി, എക്കൽ മുതലായവ നീക്കം ചെയ്യൽ തുടങ്ങിയ പൊതു നിർദ്ദേശങ്ങൾ പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.




Post a Comment

0 Comments