Latest News
Loading...

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.


പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പയ്യാനിത്തോട്ടം വാർഡിൽ അർഹരായ 250 ൽ പരം കുടുംബങ്ങൾക്ക് വാർഡ് മെമ്പർ സജി സിബിയുടെയും, ജനപക്ഷം പ്രവർത്തകരുടെയും നേതൃത്വത്തിൽപച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം മീനച്ചിൽ ഈസ്റ്റ് ബാങ്ക് ചെയർമാൻ കെ എഫ് കുര്യൻ കളപ്പുരയ്ക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗം അഡ്വ ഷോൺ ജോർജ്, പഞ്ചായത്തംഗങ്ങളായ സജി സിബി, അനിൽകുമാർ മഞ്ഞപ്ലാക്കൽ, ജനപക്ഷം പാർട്ടി നേതാക്കളായ സെബാസ്റ്റ്യൻ കുറ്റിയാനി, റിങ്കു മങ്ങാട്ട്, ജോമി മുഖാലക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments