Latest News
Loading...

കോവിഡ് മൂന്നാം തരംഗം നിയന്ത്രിക്കാൻ യുവശക്തി ഉണർന്നു പ്രവർത്തിക്കണം :- തോമസ് ചാഴികാടൻ എംപി .

 മൂന്നാം തരംഗം വ്യാപകമാകാതിരിക്കാൻ യുവശക്തി കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് (എം ) അൻപത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റി ജില്ലയിലെ 51 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിന്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

 കോവിഡ് ആരംഭിച്ചതുമുതൽ യുവജനങ്ങൾ നടത്തുന്ന വ്യത്യസ്തങ്ങളായ ജീവകാരുണ്യപ്രവർത്തനങ്ങൾ അങ്ങേയറ്റം അഭിനന്ദനാർഹമാണെന്നും തോമസ് ചാഴികാടൻ പറഞ്ഞു. ഭരണങ്ങാനം സെന്റ് മേരീസ്ബോയ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു.

.സ്കൂൾ ഹെഡ്മാസ്റ്റർ ജോജി എബ്രഹാം, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിനു വല്ലനാട്ട്, യൂത്ത് ഫ്രണ്ട് ഭാരവാഹികൾ ആയ സുനിൽ പയ്യപ്പള്ളി, സക്കറിയാസ് ഐപ്പൻ പറമ്പിക്കുന്നേൽ,തോമസുകുട്ടി വരിക്കയിൽ , ശ്രീകാന്ത് എസ് ബാബു , ബാജിയോ ജോയി, പിടിഎ പ്രസിഡണ്ട് ജോഷി നെല്ലിക്കുന്നേൽ,സ്റ്റാഫ് സെക്രട്ടറി റോബിൻ പോൾ, വിനീഷ് രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

കേരള കോൺഗ്രസ് ചെയർമാൻ അന്തരിച്ച കെഎം മാണിയുടെ ഓർമ്മയ്ക്കായി 49ആം ജന്മദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് 49 വീൽചെയറുകൾ വിതരണം ചെയ്തു യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി മാതൃക കാട്ടിയിരുന്നു. 

കോട്ടയം ജില്ലയിലെ 9 നിയോജകമണ്ഡലങ്ങൾ നടന്ന പരിപാടികൾക്ക് കൾക്ക് ജെയിംസ് പെരുമാം കുന്നേൽ,ജാൻസ് വയലിൽ കുന്നേൽ, യൂജിൻ കൂവെള്ളൂർ, ഡിനു കിങ്ങണം ചിറ, റെജി ആറാക്കൽ, അഭിലാഷ് തെക്കേതിൽ, നിഖിൽ കൊടൂർ , ജിൻ സ് കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകി .

Post a Comment

0 Comments