Latest News
Loading...

വീടുകളിൽ നിരീഷണത്തിൽ കഴിയുന്നവർക്കും മറ്റ് ആവശ്യക്കാർക്കും സഹായവുമായി കർഷക കോൺഗ്രസ്

കോവിഡ് രണ്ടാം തരംഗത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീഷണത്തിൽ കഴിയുന്നവർക്കും മറ്റ് ആവശ്യക്കാർക്കും വീടുകളിൽ മരുന്ന്, ഭക്ഷ്യ കിറ്റ്, പുസ്തകങ്ങൾ തുടങ്ങിയവ നൽകി വരുന്നു. ഇതിന്റെ വിതരണ ഉദ്ഘാടനം KPCC ജനറൽ സെക്രട്ടറി അഡ്വ. റ്റോമി കല്ലാനി നിർവഹിച്ചു. കൂടാതെ പൾസ് ഓക്സിമീറ്റർ, ഓക്സിജൻ ഫ്ലോ റെഗുലേറ്റർ, എന്നിവയുടെ വിതരണവും കർഷക കോൺഗ്രസ് നടത്തിവരുന്നു.

 അതിനു പുറമേ കോവിഡ് വാക്സിൻ രജിസ്ട്രഷനും ചെയ്തു കൊടുക്കുന്നു. കർഷക കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ, ഔസേപ്പച്ചൻ കിണറ്റുകര, ജയ്മോൻ മംഗലത്ത്, സന്തോഷ് നടമാടത്ത് , റ്റിജോ തെക്കേകുരുവിനാൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments