Latest News
Loading...

ലോക് ഡൗൺ നാളുകളിലെ പൊതിച്ചോർ വിതരണം സമാപിച്ചു

പൊതിച്ചോറും, വെള്ളവും വിതരണം 38 ദിവസത്തിനു ശേഷം ലോക് ഡൗൺ ഇളവുകളെ തുടന്ന് അവസാനിച്ചു..പാലാ:- ജനമൈത്രീ സമിതിയുടെയും സൻമനസ്സ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ നടത്തിവരുന്ന ഒരു പൊതിച്ചോറും ഒരു കുപ്പിവെള്ളവും പദ്ധതി അവസാനിച്ചു. ഇതിൻ്റെ തുടക്കം മുതൽ സമിതിയംഗങ്ങളുടെയും, സുമനസ്സുകളുടെയും നിർലോഭമായ സഹകരണം കൊണ്ടാണ് ഈ പദ്ധതി നമ്മുടെ ഉദ്ദേശ്യപൂർത്തീകരണത്തിൽ എത്തിച്ചേർന്നത്.

ഈ പദ്ധതിയുടെ ശുഭ പര്യവസാനം പതിവുപോലെ പൊതിച്ചോറും വെള്ളവും വിതരണം ചെയ്ത് അവസാനിച്ചു. തുടർന്ന് എല്ലാവരും ചൂണ്ടച്ചേരിയിലെ എൻജിനിയറിംഗ്‌ കോളേജിലെ ഹാളിൽ ഒത്തുചേർന്ന് ചെറിയ ഒരു നന്ദി വാചകം ചൊല്ലി വിശേഷങ്ങൾ പറഞ്ഞ് ഭക്ഷണം കഴിക്കുകയും.സൻമനസ്സ് ജോർജ് ,ജോഷി, രതീഷ്, പെതി ചോറുമായി വന്ന് സഹകരിച്ച അമ്മയും മകളും - ലൗലി ഹന്ന മോൾ എന്നിവരെ ആദരിക്കുകയും ചെയ്തു.

 ജനമൈത്രി പോലീസ് അംഗങ്ങളായ,എ.ടി ഷാജി. സുദേവ് പ്രഭു.കെ.ശിവറാം, പാലാ രൂപതാ വികാരി ജനറൽ ഫാദർ ജോസഫ് മലേപറമ്പിൽ, ഫാദർ ഡോക്ടർ ജോസഫ് മററം, നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, സന്തോഷ് മരിയസദനം, വിജയൽ, റ്റി.ആർ സൂരജ്, ഷിബു തെക്കേമറ്റം, ലീലാമ്മ, പ്രെഫസർ പി ഡി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments