Latest News
Loading...

സേവ് ലൈഫ് കാമ്പയിന് വാകക്കാട് അൽഫോൻസ ഹൈസ്കൂളിൽ തുടക്കം കുറിക്കും

 വാകക്കാട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ 'സേവ് ലൈഫ്' കാമ്പയിൻ നടത്തപ്പെടുന്നു. സേവ് ലൈഫ് കാമ്പയിൻ്റെ ഉദ്ഘാടനം സംസ്ഥാന എക്സൈസ് കമ്മീഷണർ എസ് ആനന്തകൃഷ്ണൻ ഐ പി എസ് നിർവഹിക്കും. 

 സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്ര സർക്കാരിൻ്റെ സാമൂഹ്യ ക്ഷേമവകുപ്പിലെ മാസ്റ്റർ ട്രെയിനറും മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ചാർളി പോൾ മുഖ്യ പ്രഭാഷണം നടത്തും. അഡാർട്ട് മുൻഡയറക്ടർ ഫാ. മാത്യു പുതിയിടത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. 

ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് , സിവിൽ എക്സൈസ് ഓഫീസർ റോയ് വർഗീസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെബർ അലക്സ്, പി റ്റി എ പ്രസിഡൻ്റ സെബാസ്റ്റ്യൻ ജോസഫ് , വിദ്യാർത്ഥി പ്രതിനിധികളായ ജേക്കബ് തോമസ്, ഗൗതം കൃഷ്ണ , കൃപ ജോസ് എന്നിവർ പ്രസംഗിക്കും. 

 ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ വിഷയമായ Share Facts on Drug , Save Lives ('ലഹരിയുടെ വസ്തുതകൾ പങ്കുവയ്ക്കാം; ജീവിതങ്ങളെ രക്ഷിക്കാം.') എന്നതുൾകൊണ്ടു കൊണ്ട് ലഹരി വസ്തുക്കളെക്കുറിച്ച് കുട്ടികളിലും മാതാപിതാക്കളിലും അവബോധമുണ്ടാക്കി വിവേകപൂർണമായ സുരക്ഷിത ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യം വച്ചിരിക്കുന്നത്.

 തുടർന്ന് ഈ ബോദ്ധ്യങ്ങൾ കുട്ടികൾ വഴി സമൂഹത്തിനു പകർന്നു കൊടുത്തുകൊണ്ട് ലഹരി രഹിതമായ ഒരു സമൂഹം എന്ന കാഴ്ചപ്പാടാണ് സേവ് ലൈഫ് പ്രോജക്ടിനുള്ളത്. 
 ആദ്യ ഘട്ടമായി കുട്ടികൾക്കും മാതാപിതാക്കൾക്കും വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കും. 

കൂടാതെെ ലഹരി വിരുദ്ധ ബോദ്ധ്യങ്ങൾ നല്കുന്ന ചിത്രരചന, കവിത, പ്രസംഗം, ഉപന്യാസം എന്നിവയും നടത്തപ്പെടുന്നു. പരിപാടികൾക്ക് ജോസഫ് സെബാസ്റ്റ്യൻ, സന്തോഷ് തോമസ്, മനു കെ ജോസ്, സി. പ്രീത, സാലിയമ്മ സ്കറിയ, സി. മേരിക്കുട്ടി ജോസഫ്, ജോൺസ് മോൻ, സി. ജിൻസി, സി. ജാസ്മിന്‍, ജൂലി , ദീപ മരിയ, സൗമ്യ ജോസ്, സി. ലിസി, അലന്‍ അലോഷ്യസ്, ജൂലിയ അഗസ്റ്റിന്‍, സി. കൃപ, ബെന്നി ജോസഫ് എന്നിവർ നേതൃത്വം നല്കുന്നു.

Post a Comment

0 Comments