Latest News
Loading...

അക്ഷരവണ്ടി പാലായിൽ പ്രയാണം നടത്തി

പാലാ : ഓൺലൈൻ ക്ലാസ്സ്‌ ആരംഭിച്ചിട്ടും നിരവധി വിദ്യാർത്ഥികളാണ് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തത്. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ എബിവിപി ആരംഭിച്ച അക്ഷരവണ്ടി പാലാ നിയോജക മണ്ഡലത്തിൽ ഇന്ന് പ്രയാണം നടത്തി. പാലാ നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക്‌ വേണ്ട സഹായങ്ങൾ ചെയ്ത് നൽകുന്നതിന് അക്ഷരവണ്ടി യാത്ര ചെയ്തു. എബിവിപി ജില്ലാ കമ്മിറ്റി അംഗം ഗംഗ പി രാജൻ, അക്ഷയ്, സനന്ദൻ, അനന്ദു കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments