Latest News
Loading...

കോട്ടയം ജില്ലയില്‍ 822 പേര്‍ക്ക് കോവിഡ്


കോട്ടയം ജില്ലയില്‍ 822 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
 
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5163 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. *ടെസ്റ്റ് പോസിറ്റിവിറ്റി 15.92 ശതമാനമാണ്.*

രോഗം ബാധിച്ചവരില്‍ 326 പുരുഷന്‍മാരും 384 സ്ത്രീകളും 112 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

802 പേര്‍ രോഗമുക്തരായി. 7045 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 184282 പേര്‍ കോവിഡ് ബാധിതരായി. 176115 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 35727 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

പനച്ചിക്കാട്-86

കോട്ടയം - 76

മാടപ്പള്ളി - 59

തൃക്കൊടിത്താനം - 34

കൂട്ടിക്കൽ - 31

വാഴപ്പള്ളി,ചങ്ങനാശേരി, മണിമല-26

കുറിച്ചി - 23

ഏറ്റുമാനൂർ - 22

പാമ്പാടി, അകലക്കുന്നം - 18

അയർക്കുന്നം, കൂരോപ്പട -15

കാഞ്ഞിരപ്പള്ളി, മുത്തോലി - 14

കങ്ങഴ - 13

എരുമേലി, കടുത്തുരുത്തി - 12

വൈക്കം, വാകത്താനം, കുമരകം - 11

അയ്മനം, രാമപുരം, വെള്ളാവൂർ-10

ചിറക്കടവ്, പാലാ - 9

ടി.വി പുരം, വെള്ളൂർ, തലയോലപ്പറമ്പ്, വിജയപുരം, അതിരമ്പുഴ, പള്ളിക്കത്തോട്, മറവന്തുരുത്ത് - 8

ഈരാറ്റുപേട്ട, മുണ്ടക്കയം, തിരുവാർപ്പ്, മുളക്കുളം, പായിപ്പാട് - 7

പൂഞ്ഞാർ, കാണക്കാരി, നീണ്ടൂർ, ഉദയനാപുരം - 6

കരൂർ, മണർകാട്, വാഴൂർ - 5

മീനച്ചിൽ, മീനടം, കൊഴുവനാൽ, തീക്കോയി, മരങ്ങാട്ടുപിള്ളി, തലപ്പലം, തലയാഴം, കറുകച്ചാൽ, മാഞ്ഞൂർ, ആർപ്പൂക്കര, പാറത്തോട്, ചെമ്പ് - 4

കടനാട്, വെളിയന്നൂർ, ഭരണങ്ങാനം - 3

പുതുപ്പള്ളി, ഉഴവൂർ, തിടനാട്, മൂന്നിലവ്, കല്ലറ - 2

മേലുകാവ്,കടപ്ലാമറ്റം,എലിക്കുളം, കിടങ്ങൂർ - 1

Post a Comment

0 Comments