Latest News
Loading...

കോട്ടയം ജില്ലയില്‍ 560 പേര്‍ക്ക് കോവിഡ്


കോട്ടയം ജില്ലയില്‍ 560 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 558 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5807 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. *ടെസ്റ്റ് പോസിറ്റിവിറ്റി 9.64 ശതമാനമാണ്.*

രോഗം ബാധിച്ചവരില്‍ 259 പുരുഷന്‍മാരും 244 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

259 പേര്‍ രോഗമുക്തരായി. 5258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 188344 പേര്‍ കോവിഡ് ബാധിതരായി. 181430 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31548 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

വാഴപ്പള്ളി-52

കോട്ടയം,കൂട്ടിക്കൽ - 42

കുറിച്ചി - 39

പുതുപ്പള്ളി - 27

ഏറ്റുമാനൂർ - 25

തൃക്കൊടിത്താനം, ചങ്ങനാശേരി - 20

മാഞ്ഞൂർ - 19

ഈരാറ്റുപേട്ട, മുണ്ടക്കയം - 15

കുമരകം - 12

തിരുവാർപ്പ്, പാലാ, മാടപ്പള്ളി - 11

എരുമേലി-10

എലിക്കുളം, അയർക്കുന്നം - 9

പായിപ്പാട് - 8

കൂരോപ്പട, മണർകാട്, അയ്മനം -7

മണിമല, കിടങ്ങൂർ, രാമപുരം- 6

പള്ളിക്കത്തോട്, വൈക്കം, ഞീഴൂർ, കടുത്തുരുത്തി, പാറത്തോട്, തീക്കോയി, മുത്തോലി - 5

ഉദയനാപുരം, തലയാഴം,വാകത്താനം, അതിരമ്പുഴ, മീനടം, പനച്ചിക്കാട്, ഉഴവൂർ, വെള്ളാവൂർ, കാഞ്ഞിരപ്പള്ളി, വിജയപുരം, ടി.വി പുരം - 4

 വെച്ചൂർ, കരൂർ, കോരുത്തോട്, മുളക്കുളം, നെടുംകുന്നം, കാണക്കാരി, വെളിയന്നൂർ, കല്ലറ, ആർപ്പൂക്കര - 3

ഭരണങ്ങാനം, പാമ്പാടി, അകലക്കുന്നം, മീനച്ചിൽ - 2

തിടനാട്, വാഴൂർ, പൂഞ്ഞാർ, കടപ്ലാമറ്റം, തലയോലപ്പറമ്പ്, മറവന്തുരുത്ത്, കറുകച്ചാൽ, ചെമ്പ്, കുറവിലങ്ങാട്, നീണ്ടൂർ - 1

Post a Comment

0 Comments