Latest News
Loading...

മണിയംകുന്ന് സെന്റ് ജോസഫ് യു. പി. സ്കൂളിൽ വീട്ടു വിദ്യ 2021

മണിയംകുന്ന് : സെന്റ് ജോസഫ് യു. പി. സ്കൂളിൽ "വീട്ടുവിദ്യ 2021- ഓൺലൈൻ വിദ്യാഭ്യാസത്തിലെ പേരന്റിങ് വെല്ലുവിളികൾ " എന്ന പേരിൽ മാതാപിതാക്കൾക്കായി കരുതലിന്റെ കരമൊരുക്കുന്നു. കോവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം സ്കൂൾ അധ്യയനം ഓൺലൈൻ ആയിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ പഠനം ഫലപ്രദവും സുരക്ഷിതവും ആഹ്ലാദകരവുമാക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു.

 വീടുതന്നെ വിദ്യാലയം മാതാപിതാക്കൾതന്നെ അധ്യാപകർ എന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ മാതാപിതാക്കളുടെ മാറിയ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പ്രശസ്ത മനഃശാസ്ത്രജ്ഞയും സാമൂഹ്യ സേവന മേഖലകളിൽ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുമുള്ള ഡോ.രമ്യ എലിസബത്ത് കുര്യൻ ക്ലാസ് നയിക്കുന്നു.

 ജൂൺ 16, 17 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്ന വെബിനാറിന് മാനേജർ ഫാ. സിറിയക്ക് കൊച്ചുകൈപെട്ടിയിൽ അധ്യക്ഷത വഹിക്കുന്നതും PTA പ്രസിഡന്റ്‌ JOY ഫിലിപ്പ് ആശംസകൾ അർപ്പിക്കും ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ എഫ് സി സി നേതൃത്വം വഹിക്കുതന്നതും ആയിരിക്കും.

Post a Comment

0 Comments