Latest News
Loading...

15 മിനിറ്റുനേരം വാഹനം ഓടില്ല, തിങ്കളാഴ്ച നിരത്തുകള്‍ സ്തംഭിപ്പിക്കും

തിരുവനന്തപുരം: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധ ചക്ര സ്തംഭന സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. സംസ്ഥാനത്തെ നിരത്തുകള്‍ സ്തംഭിപ്പിക്കും. ജൂണ്‍ 21നാണ് ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകള്‍ സ്തംഭിപ്പിക്കാനാണ് തീരുമാനം. യാത്ര ചെയ്യുന്ന വാഹനങ്ങള്‍ 11 മണിക്കു എവിടെയാണോ നില്‍ക്കുന്നത് അവിടെ നിര്‍ത്തിയിടണം. സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കേന്ദ്രത്തിന് എതിരായാണ് പ്രതിഷേധം.


Post a Comment

0 Comments