Latest News
Loading...

പാലാ പുഴക്കര പാലത്തിൽ വാട്ടർ ലെവൽ സ്കെയിൽ സ്ഥാപിച്ചു.

വെള്ളപൊക്കം മുൻകൂട്ടി അറിയുന്നതിനായി പാലാ പുഴക്കര പാലത്തിൽ വാട്ടർ ലെവൽ സ്കെയിൽ സ്ഥാപിച്ചു. സ്കെയിൽ സ്ഥാപിക്കുന്നതോടെ വർഷ കാലത്ത് ളാലം തോട്ടിലും മിനച്ചിലാറ്റിലും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും കഴിയും.

നഗരസഭാ മുൻ കൗൺസിലർമാരായ ആൻ്റോ പി ജോൺ, ബാബു ടി ജി മുനിസിപ്പൽ കോപ്ലക്സ് ഷോപ്സ് അസോസിയേഷൻ സെക്രട്ടറി സിബി റീജൻസി, അംആദ്മിനി മകോർഡിനേറ്റർ ജയേഷ് പി ജോർജ്, സേവ് മിനച്ചിലാർ ഗ്രൂപ്പംഗം മനോജ് പാലാക്കാരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാട്ടർ ലെവൽ സ്കെയിൽ സ്ഥാപിച്ചത്.കൃത്യമായ അളവവു കളോടെ സ്കെയിലിൻ്റെ രൂപം പാലത്തിൽ വരക്കുകയാണ് ചെയ്തിരിക്കുന്നത്. 

സ്കെയിലിൽ നോക്കി വെള്ളമെഴുക്കിൻ്റെ അളവ് കൃത്യമായി മനസ്സിലാക്കാൻ കഴിയും.പാലായിയിലെ വ്യാപാരികളടക്കമുള്ളവർ ക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് വാട്ടർ ലെവൻ സ്കെയിനസഹായകരമാകും. മിനച്ചിലാറി ലെ പാലങ്ങളിലും പലമില്ലാത്തിടങ്ങളിൽ പമ്പ് ഹൗസുകളിലെ സ്കെയിൽ സ്ഥാപിക്കാൽ ആളുകൾക്ക് വെള്ളപൊക്ക സാധ്യതകൾ മനസ്സിലാക്കാൻ കഴിയും

Post a Comment

0 Comments