Latest News
Loading...

മുതിർന്ന കോൺഗ്രസ്‌ നേതാവ് കല്ലൂർ വർഗീസ് സാർ അന്തരിച്ചു.

പൂവത്തിളപ്പ് : മുതിർന്ന കോൺഗ്രസ് നേതാവും തികഞ്ഞ ഗാന്ധിയനുമായിരുന്ന കെ ജെ വർഗീസ് (കല്ലൂർ വർഗീസ് സാർ - 87  റിട്ടയേർഡ് അദ്ധ്യാപകൻ ഗവണ്മെന്റ് സ്കൂൾ ഇളമ്പള്ളി) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു 2:30 ന് മണലുങ്കൽ സെന്റ് മേരീസ്‌ പള്ളിയിൽ. മലബാറിലെ വിവിധ സ്കൂളുകളിൽ ദീർഘകാലം  അധ്യാപകനായ ശേഷം ഇളമ്പള്ളി സ്കൂളിൽ നിന്നുമാണ് അദ്ദേഹം വിരമിച്ചത്.

 2005-2010 കാലയളവിൽ അകലക്കുന്നം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ, 1996 മുതൽ 8 വർഷം തുടർച്ചയായി  കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗം, ദീർഘ കാലം മണലുങ്കൽ സെന്റ് മേരീസ്‌ സൺഡേ സ്കൂൾ അധ്യാപകൻ, തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.

          പൂവത്തിളപ്പിലെയും സമീപപ്രദേശങ്ങളിലെയും വിവിധങ്ങളായ സാമൂഹ്യ -സാംസ്‌കാരിക-ആൽമീയ മേഖലകളിലെ മാതൃകയാർന്ന പ്രവർത്തനങ്ങൾക്ക് വർഗീസ് സാർ  നേതൃത്വം നൽകി. വാക്കിലും പ്രവർത്തിയിലും തികഞ്ഞ  സത്യസന്ധതയും ആൽമാർത്ഥതയും  പുലർത്തിയിരുന്ന വർഗീസ് സാർ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. കൊറോണ ബാധയെ തുടർന്നുള്ള  അസ്വസ്ഥതകൾക്ക് ശേഷം  വർഗീസ് സാറിന്റെ പെട്ടന്നുള്ള  വേർപാട് നാടിന് വലിയ വേദനയായിമാറി. അദേഹത്തിന്റെ നിഷ്കളങ്കമായ ചിരി മനസ്സിൽ മായാതെ എന്നെന്നും നിലനിൽക്കും.

   ഭാര്യ ശോശാമ്മ  (റിട്ടയേർഡ് നേഴ്സ്, PHC മുണ്ടങ്കുന്ന് ) മല്ലപ്പള്ളി ആനിക്കാട്  കിഴക്കേക്കര  കുടുംബാംഗമാണ്.
മക്കൾ: ജോൺ (റെജി), അന്നമ്മ (റെനി)
മരുമക്കൾ: സോളി വടക്കെമുറി മുത്തോലി, ഷിബു തെക്കേമറ്റം കൊഴുവനാൽ.

Post a Comment

0 Comments