Latest News
Loading...

രാജ്യത്തെ വാക്‌സിന്‍ നയത്തില്‍ മാറ്റം

രാജ്യത്തെ വാക്‌സിന്‍ നയത്തില്‍ മാറ്റം. 18നും-45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്‌സിന്‍ കേന്ദ്രങ്ങളിലായിരിക്കും ഈ സൗകര്യം ലഭ്യമാവുക. രജിസ്റ്റര്‍ ചെയ്തതിന് ശേഷം വരാതിരിക്കുന്നവരുടെ വാക്സിന്‍ നേരിട്ടെത്തുന്നവര്‍ക്ക് നല്‍കാം. അതേസമയം രാജ്യത്ത് സ്ഫുട്നിക്ക് വാക്‌സിന്റെ ഉത്പാദനം ആരംഭിച്ചു. പനാസിയ ബയോടെക്കും ആര്‍ഡിഐഎഫും ചേര്‍ന്നാണ് രാജ്യത്ത് സ്ഫുട്നിക്ക് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം 100 മില്ല്യണ്‍ ഡോസ് ഉത്പാദിപ്പിക്കാനാണ് പദ്ധതി.

Post a Comment

0 Comments