Latest News
Loading...

കോവിഡ് പ്രതിരോധസാധനങ്ങൾ വിതരണം ചെയ്ത് ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചർസ് സൊസൈറ്റി.

തിടനാട് പഞ്ചായത്ത് യൂത്ത് ഫ്രണ്ട്.എംനും കേരള വിദ്യാർത്ഥി കോൺഗ്രസിനും ഈരാറ്റുപേട്ട അധ്യാപക സൊസൈറ്റി കോവിഡ് പ്രതിരോധ ഉപകരണങ്ങളായ സാനിറ്റൈസിംഗ്‌ പമ്പും പി പി ഈ കിറ്റുകളും വിതരണം ചെയ്തു. കെ എസ് സി (എം) സംസ്ഥാനപ്രസിഡന്റ് അബേഷ് അലോഷ്യസിന് ഭരണസമിതിയംഗമായ ബിജു സെബാസ്റ്റ്യൻ ഉപകരണങ്ങൾ കൈമാറി. യൂത്ത് ഫ്രണ്ട് തിടനാട് മണ്ഡലംജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ, സെക്രട്ടറി രതീഷ് മുത്തുപ്ലാക്കൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments