Latest News
Loading...

സേവനത്തിന്റെ മാതൃകയുമായി സേവാഭാരതി

 

പാലാ: ആരുടെയും ശ്രദ്ധ നേടാനല്ല,അനുമോദനങ്ങൾക്കു വേണ്ടിയുമല്ല"മാനവ സേവ മാധവ സേവ"എന്ന തത്വത്തിൽ ഉറച്ചുനിന്ന് സമൂഹ സേവനത്തിന്റെ മഹത്തായ മാതൃക സൃഷ്ടിക്കുകയാണ്
സേവാഭാരതി. നിന്ദയിലും അവഗണനയിലും തളരാതെആതുരരായവരുടെ കരങ്ങൾ ചേർത്ത് പിടിക്കുമ്പോൾ സന്തോഷം കൊണ്ട് നിറയുന്ന കണ്ണുകളിലാണ് സേവാഭാരതി പ്രവർത്തകർ ആനന്ദവും ആവേശം കാണുന്നത്.

 പ്രളയം വന്നപ്പോഴും പ്രകൃതി ദുരന്തം ഉണ്ടായപ്പോഴും ഇപ്പോൾ കോവിഡ് മഹാമാരി വിതച്ച ദുരിത കാലത്തും സേവന സന്നദ്ധമാണ് സേവാഭാരതിയുടെ സന്നദ്ധ ഭടന്മാർ.

        മാസ്ക്, പി.പി.ഇ.കിറ്റ്, ഭക്ഷണസാധനങ്ങൾ,വസ്ത്രങ്ങൾ, ശുചീകരണം,ആംബുലൻസ്, ആശുപത്രി സേവനം, അഭയസ്ഥാനങ്ങൾ,
ശവസംസ്കാരം തുടങ്ങി ഏത് പ്രതിസന്ധിയിലും
"ആശങ്ക വേണ്ട ഒപ്പമുണ്ട് സേവാഭാരതി"എന്ന് ഓർമ്മിപ്പിക്കുകയും ചേർത്തുപിടിച്ച് സാന്ദ്വനിപ്പിക്കുകയുമാണ് സേവാഭാരതി. 

             കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിലും ആറ് നഗര സഭകളിലുമായി നൂറുകണക്കിന് സേവന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആംബുലൻസ് സർവ്വീസ്, കൗൺസലിംഗ്, ഡോക്ടറുടെ സേവനം, മരുന്നെത്തിക്കൽ,കോവിഡ് ക്വാറൻറ്റൈൻ സഹായങ്ങൾ, എന്നിവ കൂടാതെ ഭക്ഷണ വിതരണം , പച്ചക്കറി വിതരണം,പലവ്യഞ്ജനങ്ങളുടെ വിതരണം.

         41 കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ, 27 വാക്സിൻ രജിസ്റ്റ്രേഷൻ കേന്ദ്രങ്ങൾ, രണ്ട് കേന്ദ്രങ്ങളിലായി 86 ബെഡ്ഡുള്ള  കോവിഡ് കെയർ സെൻ്ററുകൾ. ഇവിടെ അഭയം നൽകിയ നൂറോളം പേർ രോഗ മുക്തരായി മടങ്ങി.ഇതു കൂടാതെ സർക്കാർ കോവിഡ് സെൻ്ററുകളിലും സഹായം എത്തിക്കുന്നുണ്ട്. സർക്കാരിന്റെ 76 കോവിഡ് സെൻ്ററുകളിലുമായി പതിനായിരക്കണക്കിനു രൂപയുടെ മരുന്നുകളും ആശുപത്രി ഉപകരണങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ,ഓൺ ലൈൻ കൗൺസലിംഗ്, ആയിരത്തോളം പേർക്ക് എല്ലാ ദിവസവും ഭക്ഷണ വിതരണം എന്നിവയും നടന്നു വരുന്നു.      

      43 സ്ഥലങ്ങളിൽ എഴുപത്തിമൂന്ന് യൂണിറ്റുകളിലൂടെ  പ്രവർത്തകർ രക്തദാനം,പ്ളാസ്മ ദാനം ഇവ നടത്തുകയാണ്. മൃതശരീരങ്ങൾ സംസ്കരിക്കുന്നതിന്146 കേന്ദ്രങ്ങളിൽ സൗകര്യം,   ജില്ലയിൽ 156 സ്ഥലങ്ങളിലായി അറുന്നൂറോളം വീടുകളും കോടതികളുൾപ്പെടെ നിരവധി സ്ഥാപനങ്ങളും തെരുവുകളും അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തു.  

ഹോമിയോ ആയുർവേദ പ്രതിരോധ മരുന്ന് വിതരണം എന്നിവ നടന്നു വരുന്നുണ്ട്. ഇപ്പോൾ ആയുഷ് 64 മരുന്നു വിതരണവും  കേന്ദ്ര സർക്കാർ സേവാ ഭാരതിയെ ഏല്പിച്ചിരിക്കുകയാണ്. ജാതി-മത- രാഷ്ട്രീയ ഭേദഭാവങ്ങൾ തീണ്ടാത്ത സേവന ദൗത്യത്തിലൂടെയാണ് സേവാ ഭാരതി മുന്നേറുന്നത്. 


Post a Comment

0 Comments