Latest News
Loading...

കോവിഡ് പോരാട്ടത്തിലെ മാലാഖ ദമ്പതികൾ


ഈരാറ്റുപേട്ട : സ്വർഗ്ഗത്തിലെ മാലാഖമാരെ നമ്മളാരും ഇതുവരെ കണ്ടിട്ടില്ല. എന്നാൽ ഭൂമിയിൽ ചില മാലാഖമാരുണ്ട്. അവരെപറ്റി ചോദിച്ചാൽ നമ്മൾ നഴ്സുമാരെ കാട്ടിക്കൊടുക്കും. തൂവെള്ള വസ്ത്രമണിഞ്ഞ നമ്മുടെ മാലാഖമാരാണവർ. ആ മാലാഖമാരെ ആദരിക്കാൻ വേണ്ടിയുള്ള ദിനമാണ് ഇന്ന്. മേയ് 12 - ലോക നേഴ്സ് ദിനം
 
പരിചരണം, ശിശ്രൂഷ, എന്നീ രണ്ട് വാക്കിൻ്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുന്നവരാണ് ഓരോ നഴ്സുമാരും. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്നവർ വേറെയാരുണ്ട്.

നേഴ്സിങ് എന്ന തൊഴിലിനെ ഒരു പുണ്യകർമമായി തിരുത്തിയെഴുതിയ ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നേഴ്സസ് ദിനമായി നാം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന പേരിൽ ലോകം വിളിച്ചു പാടുന്ന ഇവരാണ് ഇന്ന് നാം കാണുന്ന ആധുനികമായ ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവ്. 1820 മെയ് 12 ന് ജനിച്ച നൈറ്റിങ്ഗേലിന്റെ 202-ാം ജന്മദിന വാർഷികമാണ് 2021ലെ ഈ നേഴ്സ് ദിനം.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ  ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വളരെ ത്യാഗ പൂർണമായ ജീവിതത്തിലൂടെയും സേവനത്തിലൂടെയും സഹജീവികൾക്ക് മാതൃക പകർന്ന് നൽകുകയാണ്  ഈരാറ്റുപേട്ട നടക്കൽ നെടുംപുറത്ത് റൂബിഷ മുഹമ്മദ് - ഷബന ദമ്പതികൾ. ഇരുവരും സർക്കർ നഴ്സുമാർ. റൂബിഷ് പാലാ താലൂക് ആശുപത്രിയിലും, ഷബന വാഴൂർ കുടുംബരോഗ്യ കേന്ദ്രത്തിലെയും നഴ്സിംഗ് ഓഫീസർമരാണ്. ഇരുവരും കോവിഡ് രോഗികളെ പരിചരിക്കുന്നവർ. റൂബിഷ് സി എഫ് എൽ റ്റി സിയിൽ സേവനം അനുഷ്‌ടിക്കുമ്പോൾ ഭാര്യ ഷബന ആകട്ടെ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ തിരക്കിലായിരിക്കും. ജോലിക്ക് ശേഷം വീട്ടിലെത്തുമ്പോലുള്ള സാഹചര്യമാണ് ചിലപ്പോള്ളൊക്കെ ഭയം ഉണ്ടാക്കുന്നത് ദമ്പതികൾ പറഞ്ഞു .കാരണം പ്രായമായ അച്ഛനും അമ്മയും കൂടാതെ മൂന്ന് മക്കളായ മെഹ്റിൻ, റോഷനും 10 മാസം പ്രായമുള്ള ഇളയ കുട്ടി നൂറിനും വീട്ടിലുണ്ട്. എന്നൽ രോഗം പകരാതെ ഇരിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുവാനുള്ള എല്ലാ പ്രതിരോധവും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിനൊപ്പം സ്വന്തം ജീവിതത്തിൽ പ്രയോഗികമാക്കുന്നതിനാലും സർക്കാരും പൊതു സമൂഹവും നൽകുന്ന വലിയ പിന്തുണയും എല്ലാ തരത്തിലുള്ള ആശങ്കയും ഭയവും ഇല്ലാതാകുന്നുവേന്നും ദമ്പതികൾ പറഞ്ഞു.


Post a Comment

0 Comments