Latest News
Loading...

മേരിലാന്‍ഡ് ഭാഗത്ത് വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധം

കൊല്ലപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനി കീഴിലുള്ള മേരിലാന്‍ഡ് ഭാഗത്ത് തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നിതില്‍ പ്രതിഷേധം വ്യാപകമാവുന്നു. ബുധനാഴ്ച വൈകുന്നേരം റദ്ദായ വൈദ്യുതി കണക്ഷന്‍ ഈ നേരം വരെ പുനസ്ഥാപിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. 

വ്യാഴാഴ്ച 1 മണിയോടെ വൈദ്യുതി എത്തിയെങ്കിലും 2.15ഓടെ വീണ്ടും കറന്റ് പോയി. ഇതുവരെ ഇത് തിരികെയെത്തിയിട്ടില്ല. കറന്റില്ലാതായതോടെ വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനോ കഴിയാതെ വിഷമിക്കുകയാണ് ജനങ്ങള്‍. 

സെക്ഷന്‍ ഓഫീസില്‍ വിളിച്ചെങ്കിലും തിരക്കിലാണെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വൈദ്യുതി ലൈന്‍ വലിച്ച കാലം മുതലുള്ള പ്രശ്‌നങ്ങളാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത് സംബന്ധിച്ച് വലിയ തോതിലുള്ള ചര്‍ച്ചകളും മേഖലയിലെ സോഷ്യല്‍ മീഡികളില്‍ നടക്കുന്നുണ്ട്.

Post a Comment

0 Comments