Latest News
Loading...

കൊല്ലപ്പള്ളിയിലെ വൈദ്യുതി മുടക്കം. ഇടപെടലുമായി ജോസ് കെ മാണി

കൊല്ലപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നുവെന്ന പരാതി ശക്തമാകുന്നതിനിടെ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കെഎസ്ഇബി ഓഫീസിലെത്തിയ അദ്ദേഹം സബ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

കൊല്ലപ്പള്ളി സെക്ഷന് കീഴില്‍ വരുന്ന വിവിധ പ്രദേശങ്ങളില്‍ ഒരു ദിവസത്തിലധികം തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നുവെന്ന പരാതി ശക്തമാണ്. കാലങ്ങളായി തുടരുന്ന ഈ പ്രതിഭാസത്തിനെതിരെ പരാതികള്‍ ശക്തിപ്പെടുകയാണ്. ലോക്ഡൗണ്‍ കൂടിയെത്തിയതോടെ പുറത്തിറങ്ങാനാകാതെ വീട്ടില്‍ കഴിയുന്ന ജനത്തിന് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

മേരിലാന്‍ഡ് അടക്കമുള്ള ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വൈദ്യുതി മുടക്കം സംബന്ധിച്ച് മീനച്ചില്‍ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു

Post a Comment

0 Comments