Latest News
Loading...

കോവിഡ് ബാധിതന്റെ മൃതസംസ്കാരം നടത്തി DYFI

തീക്കോയി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട കൊച്ചുകോൺവേലിൽ സജിയുടെ മൃതസംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡിവൈഎഫ്ഐ തീക്കോയി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സജിത്ത് സോമൻ, പ്രസിഡണ്ട് റോണി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചികിത്സാർത്ഥം യാത്രാക്ലേശം അനുഭവിക്കുന്നവർക്ക് വേണ്ടി ഇതിനോടകം ഡിവൈഎഫ്ഐ ക്രമീകരിച്ച സ്നേഹ വണ്ടികൾ ഇരുപതാം ദിവസത്തിലേക്ക് കടക്കുകയാണ്, ക്വാറൻ്റയിനിൽ കഴിയുന്നവർക്കും, പ്രായമായവർക്കും മരുന്നുകളും,ഭക്ഷ്യ കിറ്റുകളും, അടിയന്തര വൈദ്യ സഹായവും എത്തിക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങളും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തീക്കോയി പഞ്ചായത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏത് ആവശ്യങ്ങൾക്കും ബന്ധപ്പെടാം : 9778261802,98462 97232,
9744022542,8848659311

Post a Comment

0 Comments