Latest News
Loading...

മലയോര മണ്ണിലും ഡി വൈ എഫ് ഐയുടെ സ്നേഹവണ്ടി


തലനാട് : മഹാമാരിയുടെ കാലഘട്ടത്തിൽ തലനാട് പഞ്ചായത്തിൽ  കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഒക്കെയായി യാത്രാക്ലേശം അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ട് അകറ്റുവാൻ ഡിവൈഎഫ്ഐ തലനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "സ്നേഹ വണ്ടികൾ" ആരംഭിച്ചു .
നിർധനരായവർക്ക് തീർത്തും സൗജന്യമായാണ് വാഹനങ്ങൾ ഓടുന്നത്.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി രാജേന്ദ്രപ്രസാദ് , ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി  ജെറി വര്ഗീസ് ,ഗ്രാമപഞ്ചായത് പ്രസിഡന്റ് രജനി സുധാകരൻ ,

വൈസ് പ്രസിഡന്റ് സോളി ഷാജി  മേഖലാ ജോയിന്റ് സെക്രട്ടറി സുബിൻ ,ലോക്കൽ കമ്മിറ്റി അംഗങ്ങൾ മൊയ്‌ദീൻ ,രാമചന്ദ്രൻ തുടങ്ങിയവർ   സംസാരിച്ചു.ബന്ധപ്പെടേണ്ട നമ്പർ 8943515129, 9961770795


Post a Comment

0 Comments