Latest News
Loading...

മൂന്നിലവ് പഞ്ചായത്തില്‍ ദുരിതാശ്വാസനിധി രൂപീകരിച്ചു


കോവിഡ് പ്രതിസന്ധിയിലെ സാമ്പത്തിക വെല്ലുവിളി മറികടക്കാന്‍ മൂന്നിലവില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ പേരില്‍ ദുരിതാശ്വാസ നിധി ആരംഭിച്ചു. പഞ്ചായത്തിലെ സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുരിതാശ്വാസ നിധി ആരംഭിച്ചിരിക്കുന്നത്. എ.കെ.സി.സി മൂന്നിലവ് യൂണിറ്റ് ആദ്യ സംഭാവന നല്‍കി.

സാധരണ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മലയോര മേഖലയാണ് മൂന്നിലവ് ഗ്രാമ പഞ്ചായത്ത്. കോവിഡ് വെല്ല്‌വിളി ഉയര്‍ത്തുകയും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ തൊഴില്‍ ഇല്ലാതാവുകയും പല കുടുംബങ്ങളും സാമ്പത്തിക ഞെരുക്കം ത്തിലാവുകയും ചെയ്തു. ഇതോടെയാണ് ദുരിതമനുഭവിരുന്ന വര്‍ക്ക് അവശ്യ സഹായങ്ങള്‍ എത്തിക്കുന്നതിനായി പ്രസിഡണ്ടിന്റെ പേരില്‍ ദുരിതാശ്വാസനിധി രൂപീകരിച്ചത്. 

ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ആദ്യ സംഭാവന എകെസിസി മൂന്നിലവ് യൂണിറ്റ് പ്രസിഡണ്ട് ഷൈന്‍ പാറയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ജോഷ്വായ്ക്ക് കൈമാറി. രൂപതാ ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കലും ചടങ്ങില്‍ പങ്കെടുത്തു. 


ലോക് സൗണില്‍ തൊഴിലെടുക്കാന്‍ കഴിയാത്തവര്‍ക്കും ക്വാറന്റയിനില്‍ കഴിയുനവര്‍ക്കും, രോഗികള്‍ക്കും, അടിയന്തര സഹായമാവശ്യമുള്ള മറ്റ് ആളുകള്‍ക്കും ഭക്ഷണം, മരുന്ന്, വാഹന സൗകര്യമൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ദുരിതാശ്വാസ സഹായ നിധി പ്രയോജനപെടുത്തുന്നത്. പഞ്ചായത്തിലെ വിവിധ സംഘടനകള്‍, അഭ്യുദയ കാംക്ഷികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സഹായ നിധി രൂപികരണം.

Post a Comment

0 Comments