Latest News
Loading...

പാലാ രൂപതയുടെ സഹായ ഹസ്തം കരൂരിൽ

 പാലാ: കൊവിഡ് രണ്ടാo തരംഗത്തിന്റെ പശ്ചാതലത്തിൽ പാലാ രൂപത ആവിഷ്കരിച്ചിരിക്കുന്ന സഹായ ഹസ്തം പരിപാടിയുടെ ഭാഗമായി കരൂർ ഗ്രാമ പഞ്ചായത്തിന്റെ വലവൂർ ഗവ.സ്കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേലിൽ നിന്ന് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് മഞ്ജു ബിജു ഏറ്റുവാങ്ങി. 

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി മുണ്ടന്താനം, മെമ്പർമാരായ ലിന്റൺ ജോസഫ്, മോളി ടോമി, സ്മിത ഗോപാലകൃഷ്ണൻ , ഡാന്റീസ് കൂനാനിക്കൽ, അഡ്വ. സാംസണ്ണി, പി.വി.ജോർജ് പുരയിടം, സാജു വടക്കേൽ , ടോണി കവിയിൽ തുടങ്ങിയവർ സഹിഹിതരായിരുന്നു.

Post a Comment

0 Comments