Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്കിന്റെ സിഎഫ്എല്‍ടിസി ഉദ്ഘാടനം ചെയ്തു


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച സിഎഫ്എല്‍ടിസി പ്രവര്‍ത്തനം തുടങ്ങി. ചെമ്മലമറ്റം ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂള്‍ കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. 

100 ബെഡ്ഡുകളോട് കൂടിയാണ് സിഎഫ്എല്‍ടിസി പ്രവര്‍ത്തനം തുടങ്ങിയത്. 3 ഡോക്ടര്‍മാരും 4 നഴ്‌സുമാരും ഒരു അറ്റന്‍ഡറും ഇവിടെയുണ്ട്. 10 ക്‌ളീനിംഗ് സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്. 

ഉദ്ഘാടന ചടങ്ങില്‍ നിയുക്ത എംഎല്‍എ അഡ്വ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ മിനി സാവിയോ, ഔസേപ്പച്ചന്‍, അജിത്ത് , ചെമ്മലമറ്റം പള്ളി വികാരി തുടങ്ങിയവര്‍ സംബന്ധിച്ചു. 

ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നുമുള്ള രോഗികള്‍ക്ക് ഇവിടെ പ്രവേശനം നല്കും.

Post a Comment

0 Comments