Latest News
Loading...

പിറന്നാൾ ആഘോഷം ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥിനി


പൂഞ്ഞാർ : പിറന്നാൾ ആഘോഷത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ ചലഞ്ചായി നൽകി പൂഞ്ഞാർ മണിയംകുന്ന് സെന്റ് ജോസഫ് യൂ പി സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഷാലറ്റ് ഷോബി.തന്റെ 13ആം പിറന്നാളിന്റെ ആഘോഷത്തിനുവേണ്ടി സ്വരുപ്പിച്ചു വെച്ചിരുന്ന 2451  രൂപയാണ് ദുരിതാശ്വസാ നിധിയിലേക്ക് നൽകുവാനായി സിപിഐഎം പൂഞ്ഞാർ ലോക്കൽ കമിറ്റി ഓഫീസിൽ വെച്ചു  ജില്ലാ കമിറ്റി അംഗം ജോയ് ജോർജിന് കൈമാറിയത്.  

ഏരിയ കമിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം,ലോക്കൽ സെക്രട്ടറി പി കെ ഷിബുകുമാർ സഹോദരി ഷാലു ഷോബി എന്നിവർ പങ്കെടുത്തു. സിപിഐഎം വളത്തൂക്ക് ബ്രാഞ്ച് സെക്രട്ടറി ഷോബിയുടെയും ജെസ്സിയുടെയും മകളാണ് ഷാലറ്റ്.

Post a Comment

0 Comments