Latest News
Loading...

പൂർത്തിയായ കെട്ടിടങ്ങൾ കോവിഡ് ചികിത്സയ്ക്ക് തുറന്ന് കൊടുക്കണം: മാണി സി കാപ്പൻ


പാലാ: ജനറൽ ആശുപത്രിയിൽ പൂർത്തിയായിക്കിടക്കുന്ന കെട്ടിടങ്ങൾ അടിയന്തിരമായി കോവിഡ് ചികിത്സയ്ക്കായി തുറന്ന് കൊടുക്കണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ ആവശ്യപ്പെട്ടു. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഉള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കണം. 

പൈക ഗവൺമെൻ്റാശുപത്രി കെട്ടിടവും അടിയന്തിരമായി കോവിഡ് ചികിത്സയ്ക്ക് സജ്ജമാക്കണം. അവശ്യ ഘട്ടത്തിൽ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ജനത്തെ സഹായിക്കണം. കോവിഡ് ചികിത്സയ്ക്കായി ജനം നെട്ടോട്ടമോടുമ്പോൾ ഇക്കാര്യത്തിൽ അടിയന്തിര നടപടിയാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലാ ജനറൽ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റിംഗ് പ്ലാൻ്റ് സ്ഥാപിക്കാൻ ശുപാർശ ചെയ്ത സംസ്ഥാന സർക്കാരിനെയും നടപടി സ്വീകരിച്ച കേന്ദ്ര സർക്കാരിനെയും മാണി സി കാപ്പൻ അഭിനന്ദിച്ചു.

Post a Comment

0 Comments