Latest News
Loading...

കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൽ ഡോമിസിലറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.

കൊഴുവനാൽ ഗ്രാമ  പഞ്ചായത്തിൽ കോവിഡ് രോഗികൾക്കായി ഡോമിസിലറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. വൈകിട്ട്  മൂന്ന് മണിക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രെസിഡന്റ്  നിമ്മി ട്വിങ്കിൾരാജ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ ജോർജ്, വൈസ് പ്രസിഡന്റ്‌ ശ്രീ രാജേഷ് ബി, പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ ലിജോ ജോബ് മെമ്പർമാരായ ശ്രീ മാത്യു തോമസ്, ശ്രീ പി സി ജോസഫ്, ശ്രീ ഗോപി കെ ആർ,ശ്രീമതി മെർലി ജെയിംസ്, ശ്രീമതി സ്മിത വിനോദ്  അഡ്വക്കേറ്റ് അനീഷ് ജി, ശ്രീമതി രമ്യ രാജേഷ്, ശ്രീമതി ലീലാമ്മ ബിജു,ശ്രീമതി മഞ്ജു ദിലീപ്, ശ്രീമതി ആലിസ് ജോയ്, ശ്രീമതി ആനീസ് കുര്യൻ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments