Latest News
Loading...

കോവിസെല്‍ഫ് കിറ്റിന് അനുമതി


കോവിഡ് പോസിറ്റീവാണോയെന്ന് അറിയുന്നതിനുള്ള പരിശോധന വീട്ടില്‍ നടത്താനുള്ള റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ക്ക് അനുമതി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് കിറ്റുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്കിയത്. 15 മിനുട്ടുകള്‍കൊണ്ട് ഫലം അറിയാനാകും. 
പൂനെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ലിമിറ്റഡാണ് കിറ്റ് നിര്‍മിച്ചത്. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള ആന്റിജന്‍ പരിശോധന കിറ്റ് ഉടന്‍ വിപണിയിലെത്തും. റാപ്പിഡ് ആന്റിജന്‍ കിറ്റിന്റെ ഉപയോഗം സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങളും ഐസിഎംആര്‍ പുറത്തിറക്കി.

പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന സാധ്യമാവുക. ആപ്പിലെ വിവരങ്ങള്‍ അനുസരിച്ച് വേണം ഹോം ടെസ്റ്റ് നടത്തേണ്ടത്. ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ ഐസിഎംആറിന്റെ കോവിഡ് -19 ടെസ്റ്റിംഗ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്ന സെര്‍വറിലേക്കാണ് എത്തുക.

Post a Comment

0 Comments