Latest News
Loading...

ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് ബൈപാപ്പ് "BIPAP മിഷ്യനുകൾ നൽകി.


പാലാ: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പാലാ ജനറൽ ആശുപത്രിക്ക് ഉപകരണ സഹായവുമായി പാലാ മാനേജമെന്റ് അസോസിയേഷൻ.
ആശുപത്രിയിലെ കോവിഡ് രോഗികൾക്കായുള്ള തീവ്ര പരിചരണ നിരീക്ഷണ വിഭാഗത്തിന് ആണ് ബൈപാപ്പ് " BlPAP " (സെമി വെൻറിലേറ്ററുകൾ) നൽകിയത്.

ഈ ഉപകരണങ്ങളുടെ കുറവ് പരിഹരിച്ചത് ആശുപത്രിക്ക് ഗുണകരമായി. രോഗികളുടെ ക്രമാതീതമായ വർദ്ധനവ് മൂലം നിരീക്ഷണ ഉപകരണങ്ങൾ ആശുപത്രിയിൽ തികയാതെ വന്നിരുന്നു. 4 ലക്ഷത്തോളം വിലവരുന്ന 3 ബൈപാപ്പ് ഉപകരണങ്ങളാണ് പാലാ മാനേജമെന്റ് അസോസിയേഷൻ നൽകുന്നത്. 

പാലാ മാനേജമെന്റ് അസോസിയേഷൻ പ്രസിഡന്റ്‌ Dr ജൂബിലന്റ് ജെ കിഴക്കേതോട്ടവും ശ്രീ മനോജ് ജോസഫ് തണ്ണിപ്പാറയും (സാൻസ് ലാബേർട്ടറീസ്) ചേർന്ന് നഗരസഭാ ചെയർമാൻ ശ്രീ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയ്ക്ക് കൈമാറി. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ മായ രാഹുൽ, രാധാകൃഷ്ണൻ വി എസ്, ഷാജി ഓസ്റ്റിൻ, റ്റിസൺ ചന്ദ്രങ്കുന്നേൽ, RM0 Dr.സോളി മാത്യു, പി. ആർ. ഒ. ഷെമി , സിന്ധു, സുജിത, അനു പി.പി , എന്നിവർ സംബന്ധിച്ചു .

ആശുപത്രിക്കായി ഉപകരണ സഹായം ലഭ്യമാക്കിയ പാലാ മാനേജ്‍മെന്റ് അസോസിയേഷ്യന് ആശുപത്രി അധികാരികളും പാലാ നഗരസഭയും നന്ദി പറഞ്ഞു .

Post a Comment

0 Comments