Latest News
Loading...

തെക്കുംമുറിയുടെ കരുതലായി ആര്യാ മെമ്പറുടെ കൈത്താങ്ങ്

പാലാ: മുത്തോലി തെക്കുംമുറി 12-ാം വാർഡ് മെമ്പർ ആര്യാ സബിൻ്റെ നേത്യത്വത്തിൽ കോവിഡ് കാലത്ത് കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പലചരക്ക് ഉത്പനങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം മെമ്പർടെ നേത്യത്വത്തിൽ വാർഡിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചിരുന്നു. 

വാർഡിലുള്ള ഒരു കൂട്ടം സന്മനസ്സുകളുടെ സഹായത്താലാണ് ഇത് ചെയ്യാൻ സാധിച്ചത് 185 ഓളം കിറ്റുകൾ ആണ് തയ്യാറക്കിയത്. ഇനിയും സുമനസ്സുകളുടെ സഹായം കിട്ടിയാൽ അർഹമായ കൈകളിൽ എത്തിക്കാൻ ഈ ദൗത്യം തുടരുമെന്ന് ആര്യാ സബിൻ വ്യക്തമാക്കി.

Post a Comment

0 Comments