Latest News
Loading...

കാർ മതിലിൽ ഇടിച്ചുതകർന്നു; മൂന്നുപേർക്ക് പരിക്ക്

 
പാലാ-പൊൻകുന്നം റോഡിൽ കുരുവിക്കൂടിനും ഏഴാം മൈലിനുമിടയിലുള്ള വളവിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു തകർന്നു. മൂന്ന് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂരാലി വയലുങ്കൽപ്പടി മാടപ്പള്ളിൽ ബിജേഷ് ബേബി (37), ഭാര്യ റീന (36), അമ്മ മോളി ബേബി (62) എന്നിവർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-നായിരുന്നു അപകടം. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു. ബിജേഷാണ് കാർ ഓടിച്ചിരുന്നത്. ലോക്ഡൗണും എലിക്കുളം പഞ്ചായത്തിലെ അധിക നിയന്ത്രണവുംമൂലം പ്രദേശത്ത് സമയത്ത് വാഹനങ്ങളൊന്നുമെത്താതിരുന്നതിനാൽ ഇവരെ ആശുപത്രിയിലെത്തിക്കാൻ താമസം നേരിട്ടു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിന്റെ കാറിലാണ് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പ്രഥമശുശ്രൂഷ നൽകി മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു.

Post a Comment

0 Comments