Latest News
Loading...

ലോക് ഡൗൺ നേരം പോക്കിന് ചീട്ടു കളി. 7 പേർ അറസ്റ്റിലായി


കോവിഡ് ചട്ടങ്ങൾ ലംഘിച്ച്  മാനദണ്ഡങ്ങൾ പാലിക്കാതെ ചാമപ്പാറ ഭാഗത്ത് തീക്കോയി എസ്റ്റേറ്റ് മൈതാനത്ത് പണം വച്ച്  ചീട്ടുകളിക്കുകയായിരുന്ന സംഘം പിടിയിലായി. സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 120900 രൂപയും  പിടിച്ചെടുത്തു.

ഈരാറ്റുപേട്ട സ്റ്റേഡിയം ഭാഗം തോട്ടുചാലിൽ മധുമാർക്കോസ്,  നടയ്ക്കൽ മുട്ടത്തിപ്പറമ്പിൽ മാഹീൻ, കടുവാമൂഴി വാക്കാ പറമ്പിൽ  നാസിം,
ഈരാറ്റുപേട്ട തെക്കേക്കര കൊച്ചു പറമ്പിൽ മാഹീൻ,  തെക്കേക്കര മണ്ണാറാത്ത് ഷെഫീക്ക് , ഈരാറ്റുപേട്ട തെക്കേക്കര പുള്ളോലിൽ അഫ്സൽ,  
  കടുവാമൂഴി വാക്കാ പറമ്പിൽ നെജീബ്  എന്നിവരാണ് പിടിയിലായത്.

മറ്റ് കണ്ടാലറിയാവുന്ന 13 പേർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തി. അറസ്റ്റ് ചെയ്ത 7 പേരെ  ജ്യാമ്യത്തിൽ വിട്ടു.

Post a Comment

0 Comments