ഈ പാലം, രണ്ട് വാഹനങ്ങൾ കടന്നുപോകുന്ന വീതിയിൽ പുതിക്കി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ട് പത്തു നാല്പത് വർഷത്തോളമായി. പാലത്തിൽ നേരത്തെ കൈവരി ഉള്ളതു കൊണ്ടു മാത്രമാണ് ഇതിനു മുൻപ് മരണനിരക്ക് കൂടാത്തത് . ഒരോ പ്രാവിശ്യവും വെള്ളപ്പൊക്കവും, അപകടം മൂലവും പാലത്തിന്റെ ഇരു ഭാഗത്തെ ബലമില്ലാത്ത ഇരുമ്പ് കൈവരി വിട്ട്പോയി ഇപ്പോൾ പാലത്തിന്റെ 10 ശതമാനംപോലും കൈവരി ഇല്ല.
ജനപ്രതിനിധികൾ നാഴികയ്ക്ക് നാല്പതു വട്ടം യാത്ര ചെയ്യുന്ന ഈ പാലം എത്രയും പെട്ടെന്ന് പുതുക്കി പണിയണമെന്ന് യൂത്ത് കോൺഗ്രസ് മൂന്നാം തോട് - അമ്പാറനിരപ്പേൽ വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു. ഷിബു വെള്ളാത്തോട്ടം അദ്ധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റ്റോം തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു.
റ്റോജോ ആലക്കളത്തിൽ,വിക്ടർ മണിയാക്കുപാറ, നിഖിൽ തോട്ടത്തിൽ, എബിൻ അലക്കളത്തിൽ, ഫെബിൻ വെട്ടൂണിക്കൽ റ്റോജോ തെക്കേ കുരുവിനാൽ , അമൽ പുന്നോലിൽ, ജോർജ് കുട്ടി പുലിക്കുന്നേൽ, സോംജിത് വിഴിക്കപ്പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.
0 Comments