Latest News
Loading...

കടുത്തുരുത്തിയെ യുഡിഎഫിന്റെ കോട്ടയായി നിലനിർത്തും. - മോൻസ് ജോസഫ്

കടുത്തുരുത്തി: സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷത്തോട് കൂടിയുളള വിജയവുമായി കടുത്തുരുത്തിയെ യുഡിഎഫിന്റെ ഉറച്ച കോട്ടയായി നിലനിർത്തുമെന്ന് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ്.

   എല്ലാ വിഭാഗങ്ങളിൽ നിന്നും മികച്ച ജനപിന്തുണയാണ് മണ്ഡലത്തിൽ ഉടനീളം യുഡിഎഫിന് ലഭിക്കുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജനങ്ങളുടെ ഈ സ്വീകാര്യതയെ കാണുന്നു. യുഡിഎഫ് മുന്നോട്ട് വെച്ച "വീ ഫോർ കടുത്തുരുത്തി"യെന്ന വികസന രൂപരേഖ ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ളതിന്റെ തെളിവാണ് പ്രചാരണ ഘട്ടത്തിൽ വലിയ മുന്നേറ്റം നടത്തുവാൻ കഴിഞ്ഞത്.

 സ്‌ത്രീകളുടെയും, യുവ തലമുറയുടെയും വലിയ പിന്തുണയാണ് മണ്ഡലത്തിൽ ലഭിക്കുന്നത്. മുൻകാലങ്ങളിൽ ഇല്ലാത്തവിധം പ്രചാരണരംഗത്തുണ്ടായ നവ വോട്ടർമാരുടെ പങ്കാളിത്തം യുഡിഎഫിന്റെ വിജയത്തിന് മാറ്റുകൂട്ടും. കേരളത്തിലാകെയുണ്ടായിരിക്കുന്ന യുഡിഎഫിന് അനുകൂലമായ ജനവികാരത്തോടൊപ്പം കടുത്തുരുത്തിയും വിധിയെഴുതും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.

   തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കടുത്തുരുത്തിയിൽ നടന്ന പ്രകടനത്തോട് അനുബന്ധിച്ചുള്ള യുഡിഎഫ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

    യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ്, പി.സി. തോമസ്, സുനു ജോർജ്, ബേബി തൊണ്ടാംങ്കുഴി, തോമസ് സി മാഞ്ഞൂരാൻ, എം. എൻ ദിവാകരൻ നായർ, തോമസ് കണ്ണന്തറ, മാഞ്ഞൂർ മോഹൻ കുമാർ, സ്റ്റീഫൻ പാറാവേലി, സി.കെ ശശി, എം.കെ സാംബുജി, ഗ്രേസമ്മ മാത്യു, അഡ്വ. മധു എബ്രഹാം, ബേബി മണ്ണഞ്ചേരി, ജോസ് വഞ്ചിപ്പുര, വാസുദേവൻ നമ്പൂതിരി,
സിജോ ജോസഫ്, ജോർജ് പയസ്, ഷിജു പാറയിടുക്കിൽ,
പ്രമോദ് കടന്തേരി, അക്ബർ മുടൂർ, ആപ്പാഞ്ചിറ പൊന്നപ്പൻ, ജോണി കണിവേലി, ജെറി കണിയാംപറമ്പിൽ, സോമൻ കണ്ണപൂഞ്ച, ജോസ് മോൻ മാളിയേക്കൽ വിവിധ ഘടക കക്ഷി നേതാക്കൾ നേതൃത്വം നൽകി

   നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് കടുത്തുരുത്തിയിൽ എത്തിച്ചേർന്നത്. നിരവധി ട്രാക്ടറുകൾ പ്രകടനത്തോടൊപ്പം നീങ്ങി..



Post a Comment

0 Comments