പാലായിൽ പിടികൂടിയത് ഇലക്ഷൻ വിജയാഘോഷത്തിനെത്തിച്ച മദ്യംപാലായിൽ അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യം പിടികൂടി. മംഗലാപുരത്തു നിന്നും ലോറിയിൽ കടത്തിക്കൊണ്ടുവന്ന 500 കുപ്പിയോളം മദ്യമാണ് പിടികൂടിയത്. ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിൽ പുലിയന്നൂരിൽ നിന്നുമാണ് മദ്യ ശേഖരം പിടികൂടിയത്.

ലോറിയിലുണ്ടായിരുന്ന പാലാ സ്വദേശികളായ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോവി ഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ വിദേശ മദ്യ വില്പന തടഞ്ഞ സാഹചര്യത്തിലാണ് വൻതോതിൽ മദ്യം എത്തിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ആവശ്യക്കാരേറെയുണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് അന്യ സംസ്ഥാന ങ്ങളിൽ നിന്നും മദ്യം എത്തിക്കുന്നതെന്ന് കരുതപ്പെടുന്നു. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

ചിങ്ങവനം SI അനീഷ് PS , നർ കോട്ടിക് സെൽ ASI പ്രദീപ് പ്രതീഷ് രാജ് ശ്രീജിത് B നായർ അനീഷ് VK അജയകുമാർ KR തോംസൺ മാത്യം ഷമീർ ഷിബു PM ശ്യാം ട നായർ SI ബിജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.