Latest News
Loading...

പെൻഷൻ തുക വിതരണം ചെയുന്നില്ല. പ്രതിഷേധവുമായി എൽ ഡി എഫ്


തിടനാട് : പി സി ജോർജിന്റെ കേരള ജനപക്ഷം പാർട്ടി ഭരിക്കുന്ന തിടനാട് സർവീസ് സഹകരണ ബാങ്ക് സർക്കാർ അനുവദിച്ച പെൻഷൻ തുക വിതരണ ചെയ്യാത്തത്തിൽ പ്രതിക്ഷധവുമായി എൽ.ഡി.എഫ് പഞ്ചായത്ത്‌ കമിറ്റി. പി സി ജോർജിന്റെ നിർദ്ദേശ പ്രകാരമാണ് ഭരണ സമിതി അർഹത പെട്ടവർക്ക് തുക നൽകാതെ പണം തടഞ്ഞു വെചിരിക്കുയാണെന്ന് എൽ ഡി എഫ് ആരോപിച്ചു.

ബാങ്കിന്റെ ഹെഡ് ഓഫീസ് ഉപരോധിച്ചകൊണ്ട് എൽ ഡി എഫ് നടത്തിയ പ്രതിക്ഷേധ യോഗം സിപിഐഎം ലോക്കൽ സെക്രട്ടറി റെജി ജേക്കബ് ഉദ്‌ഘാടനം ചെയ്തു. തൊട്ടടുത്തുള്ള എല്ലാ പഞ്ചായത്തിലും സഹകരണ ബാങ്കുകൾ തുക വിതരണം ചെയുമ്പോൾ തോൽവി തിരിച്ചറിഞ്ഞ ജോർജ് പവങ്ങളെ ഉപദ്രവിക്കുകയാണെന്നും അഴിമതികാരയാ ജീവനക്കാർ അതിനു കൂട്ടു നിൽക്കുകയാണെന്നും എൽ ഡി എഫ് ആരോപിച്ചു.

സിപിഐഎം ജില്ലാ കമിറ്റി അംഗം ജോയ് ജോർജ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോർജ്, സിപിഐ ലോക്കൽ സെക്രട്ടറി ജോസ്കുട്ടി ഏറത്, അനിൽകുമാർ, കേരള കോൺഗ്രസ്‌ നേതാക്കളായ അലോഷ്യസ് എബ്രഹാം, സെബാസ്റ്റ്യൻ വിളയാനി, ജനാധിപത്യ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എ റ്റി തോമസ് അഴകത്ത് എന്നിവർ സംസാരിച്ചു. 



യോഗത്തിന് സിപിഐഎം ലോക്കൽ കമിറ്റി അംഗം വി പി രാജു ആദ്യക്ഷതയും, ലോക്കൽ കമിറ്റി അംഗം റ്റി സുബാഷ് സ്വാഗതവും,റ്റി പി ഷാജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments